സമ്പത്തിന്റെ കേന്ദ്രീകരണം തൊഴിലാളികൾക്കു ഭീഷണി
രാജ്യത്തിലെ സമ്പത്തിന്റ എഴുപത്തി മൂന്ന് ശതമാനവും കേവലം ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെയും കോർപറേറ്റുകളുടെയും കൈയിൽ കേന്ദ്രീകരിപ്പിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ വികലമായ സാമ്പത്തിക നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെനിലനിൽപ്പിന് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണെന്ന് CITU കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സ: കെ മനോഹരൻ അഭിപ്രായപ്പെട്ടു.
KSFE സ്റ്റാഫ് അസോസിയേഷൻ (CITU)കണ്ണൂർ ജില്ലാ സമ്മേളനം മെയ് 13 ന് കണ്ണൂരിലെ സഖാവ് സി കണ്ണൻ സ്മാരക മന്ദിരത്തിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സ: പി. ഷിനോജ് പതാക ഉയർത്തിയ ചടങ്ങിൽ സെക്രട്ടറി സ: മനോജ് . ഇ. വി പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ട്രഷറർ സ: കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സ: ശ്രീനിമോൾ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ ഭാരവാഹികളായി
സ: ഓമന (പ്രസിഡന്റ് )
സ: അജിത് കുമാർ (സെക്രട്ടറി )
സ: ജയനീഷ് (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
Comments
Post a Comment